About

ചരിത്രം ഉറങ്ങുന്ന ചേറ്റുവയിൽ മറ്റൊരു ചരിത്രമായി മാറിയ സംഘടനയാണ് എഫ്.എ.സി. അനുദിനം കലുഷിതമായി കൊണ്ടിരിക്കുന്ന നമ്മുടെ രാജ്യത്ത് മനുഷ്യ ബന്ധങ്ങൾക്ക് യാതൊരു വിലയും കൽപ്പിക്കാത്ത ഈ കാലഘട്ടത്തിൽ എങ്ങണ്ടിയൂരിന്റെ സമസ്ത മേഘലകളിലും തനതായ വ്യക്തിമുദ്ര പതിപ്പിച്ചു കൊണ്ട് ജനനന്മ മാത്രം ലക്‌ഷ്യം വെച്ച് ചേറ്റുവ ഫ്രെണ്ട്സ് ആര്ട്സ് ക്ല്ബ് അതിന്റെ പ്രവർത്തന പാതയിൽ കർമ നിരതരായി മുന്നേറികൊണ്ടിരിക്കുകയാണ്…….

1967-ൽ രൂപം കൊണ്ട എഫ്.എ.സി ആരംഭഘട്ടത്തിൽ നാടകാവതരണങ്ങളിലൂടെ അന്ധ വിശ്വാസങ്ങൾക്കും, അനാചാരങ്ങൾക്കും, വർഗീയതക്കുമെതിരെ ശക്തമായി നില കൊള്ളുകയും, പിന്നീട് നമ്മുടെ നാടിൻറെ ഉയർച്ചക്കും, ജാതി-മത ഭേദമന്യേയുള്ള പരസ്പര ബന്ധങ്ങൾക്കും, നാടിൻറെ തന്നെ ഐക്യത്തിനും, സാമൂഹിക വികസന മേഘലകളിലെക്കുമെല്ലാം വ്യാപിക്കുകയായിരുന്നു. അതിന്റെയെല്ലാം ഭാഗമായി നാടിൻറെ സാംസ്കാരിക, ദേശിയോധ്ഗ്രധന വികസന രംഗങ്ങളിൽ  പ്രകടമായ മാറ്റങ്ങൾ കൊണ്ടു വരാൻ എഫ്.എ.സിക്ക് സാധിച്ചു.

എഫ്.എ.സി സ്ഥാപിച്ച നഴ്സറി സ്ക്കൂൾ, സൗജന്യ ക്ലിനിക്, രാമു കാര്യാട്ട് ഗ്രന്ഥശാല, സൗജന്യ ട്യുഷൻ, രക്തദാനം, നേത്രദാനം, സാക്ഷരതമിഷൻ തുടർവിദ്യാകേന്ദ്രം തുടങ്ങി ഒട്ടനവധി മേഘലകളിൽ എഫ്.എ.സി നടത്തിയിട്ടുള്ള സ്തുത്യർഹമായ പ്രവർത്തനങ്ങൾ പ്രത്യേകം എടുത്ത് പറയേണ്ടവയാണ്. കാലാകാലങ്ങളിലായി മാറിവരുന്ന ചേറ്റുവയിലെ യുവജനങ്ങൾ എഫ്.എ.സി യുടെ പൈതൃകം ഉൾക്കൊണ്ട് കൊണ്ട് സുശക്തമായ ഭരണഘടനയിലൂടെ സജീവമായി മുന്നോട്ട് കൊണ്ടുപോകുന്നത് കൊണ്ടാണ് അക്ഷരാർത്ഥത്തിൽ എഫ്.എ.സി നാടിൻറെ നെടും തൂണായി നിലകൊള്ളുന്നത്…

കലാ കായിക രംഗത്ത് എഫ്.എ.സി യുടെ പ്രവർത്തനങ്ങളും നേടിയെടുത്ത പുരസ്കാരങ്ങളും നിരവധിയാണ്. അഭിമാനപൂർവം ഉയർത്തികാട്ടാവുന്ന ഒട്ടേറെ കലാ-കായിക പ്രതിഭകളെ എഫ്.എ.സി ക്ക് വളർത്തിയെടുക്കാൻ സാധിച്ചിട്ടുണ്ട്. സ്ത്രീ ശാക്തീകരണം, സൗജന്യ തൊഴിൽ പരിശീലനം, ആരോഗ്യ പരിപാലന ക്യാമ്പുകൾ, കുടിവെള്ള പദ്ധതി, സൗജന്യ ആംബുലൻസ് സേവനം തുടങ്ങിയ മേഘലകളിലുള്ള എഫ്.എ.സി യുടെ പ്രവർത്തനങ്ങൾ എങ്ങണ്ടിയൂരിന്റെ പുറത്തും സഹൃദയരുടെ പ്രശംസകൾക്കും, സംസ്ഥാന, കേന്ദ്ര ഗവർമെന്റുകളുടെ വിവിധ പുരസ്കാരങ്ങൾക്കും എഫ്.എ.സി യെ അർഹരാക്കിയിട്ടുണ്ട്.

നാടിൻറെ പുരോഗമനവുംമ സാമൂഹികവും, സാംസ്കാരികവുമായ പ്രവർത്തനങ്ങളാൽ എഫ്.എ.സി എന്നെന്നും നിറഞ്ഞു നിൽക്കുന്നതിനാൽ തന്നെ ഏങ്ങണ്ടിയൂർ മണപ്പുറത്തെ ജനസമൂഹം എഫ്.എ.സി യെ തങ്ങളുടെ സ്വന്തം സംഘടനയായി നെഞ്ചിലേറ്റുന്നു. അതുപോലെ തന്നെ അറേബ്യൻ നാടുകളായ യു.എ.ഇ, ഖത്തർ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന എഫ്.എ.സി ഓവർസീസ്‌ കമ്മിറ്റികൾ വിവിധ ജനസേവന പ്രവർത്തനങ്ങളാൽ പിന്തുണക്കുകയും ചെയ്യുന്നു.

എഫ്.എ.സി കാലത്തെയും ദേശത്തെയും അതിജീവിക്കുകയാണ്. കാലത്തിന്റെ കൈവഴികളിലും, ചരിത്രത്തിന്റെ സുവർണ താളുകളിലും പുതിയ കർമചൈതന്യമായി, ഒരു നാടിൻറെ സ്പന്ദനമായി ഈ കാലഘട്ടത്തിന്റെ ആവശ്യമായി മാറിയ എഫ്.എ.സി കുതിക്കുകയാണ്….. അതിന്റെ കർമ പഥത്തിൽ…. ഇനിയും മുന്നോട്ട്……